---
title: "മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ; വിതരണം ഇന്നുമുതൽ "
english_title: "Special free ration this month for yellow and pink cards; Distribution from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13764/special-free-ration-this-month-for-yellow-and-pink-cards-distribution-from-today"
published_at: "2021-12-01T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a707132acac_news card.jpg"
keywords: []
---

# മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ; വിതരണം ഇന്നുമുതൽ 

> **Lead Summary:** **തിരുവനന്തപുരം: **ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും.

## Article Content

**തിരുവനന്തപുരം: **ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും.

വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. നില കാർഡ് അം​ഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും. 
‌

ഒക്ടോബറിൽ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ മാസം കൂടി വാങ്ങാം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 55 രൂപ ആണ്. നവംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13764/special-free-ration-this-month-for-yellow-and-pink-cards-distribution-from-today)