---
title: "ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റയാള്‍ മരിച്ചു "
english_title: "The man died after being burnt by a running car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137627/the-man-died-after-being-burnt-by-a-running-car"
published_at: "2023-08-09T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3326180f3c_Untitled-2-web.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റയാള്‍ മരിച്ചു 

> **Lead Summary:** **കോട്ടയം:** കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ ജി സാബു ആണ് മരിച്ചത്. 57 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.

## Article Content

**കോട്ടയം:** കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ ജി സാബു ആണ് മരിച്ചത്. 57 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.

സാബുവിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ 10-ന് സാബുവിന്റെ വീടിന് 20 മീറ്റര്‍ അടുത്തു വെച്ചായിരുന്നു കാര്‍ കത്തിയത്. 
സ്‌ഫോടന ശബ്ദത്തോടെ കാര്‍ കത്തിയമരുകയായിരുന്നു. 


സമീപത്തു ജോലി ചെയ്തിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് കത്തുന്ന കാറില്‍ നിന്നും സാബുവിനെ പുറത്തെടുത്തത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ ഷൈനിക്കും സാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു.

ആദ്യം ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാബുവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കാഞ്ഞിരപ്പള്ളി ചോറ്റിയില്‍ നിന്നും ഒരു വര്‍ഷം മുമ്പാണ് സാബു വാകത്താനത്ത് താമസമാക്കിയത്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ കാര്‍ കത്താനുള്ള കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137627/the-man-died-after-being-burnt-by-a-running-car)