---
title: "17 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ"
english_title: "By-elections in 17 local wards tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137623/by-elections-in-17-local-wards-tomorrow"
published_at: "2023-08-09T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d331140b035_Untitled-2-web.jpg"
keywords: []
---

# 17 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

ആകെ 54 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 22 പേര്‍ സ്ത്രീകളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊല്ലം: തെന്മല ഗ്രാമപ്പഞ്ചായത്തിലെ 5-ഒറ്റക്കല്‍, ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 2-പുഞ്ചിരിച്ചിറ. ആലപ്പുഴ: തലവടി ഗ്രാമപ്പഞ്ചായത്തിലെ 13-കോടമ്പനാടി. കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 3-മറവന്‍ തുരുത്ത്.

എറണാകുളം: ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ 3-വാടക്കുപുറം, വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11-മുറവന്‍ തുരുത്ത്, മൂക്കന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 4- കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10-പഞ്ചായത്ത് വാര്‍ഡ്.

തൃശൂര്‍: മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 15-താണിക്കുടം. പാലക്കാട്: പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ 7-താനിക്കുന്ന്.

മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 2-ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂര്‍: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ 10-താറ്റിയോട്, ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ 11-പരീക്കടവ്. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ്.

സമ്മതിദായകര്‍ക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസ കാലയളവിന് മുന്‍പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137623/by-elections-in-17-local-wards-tomorrow)