---
title: "#sdpi തളിപ്പറമ്പിൽ എട്ടു വയസ്സുക്കാരനെ തെരുവ് നായകൾ ആക്രമിച്ചസംഭവം: ജനങ്ങളുടെ ജീവന് വില കല്പിക്കാത്ത നഗരസഭയുടെ നടപടി ധിക്കാര പരം; എസ്ഡിപിഐ"
english_title: "#sdpi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137582/sdpi"
published_at: "2023-08-09T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3091d02d45_news-card.jpg"
keywords: []
---

# #sdpi തളിപ്പറമ്പിൽ എട്ടു വയസ്സുക്കാരനെ തെരുവ് നായകൾ ആക്രമിച്ചസംഭവം: ജനങ്ങളുടെ ജീവന് വില കല്പിക്കാത്ത നഗരസഭയുടെ നടപടി ധിക്കാര പരം; എസ്ഡിപിഐ

> **Lead Summary:** **തളിപ്പറമ്പ: **തെരുവ് നായകളുടെ ആക്രമണം ആവർത്തിക്കപ്പെടുമ്പോൾ ജനങ്ങളുടെ ജീവന് വില കല്പിക്കാത്ത നഗരസഭയുടെ നടപടി ധിക്കാരപരമാണെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി.

## Article Content

**തളിപ്പറമ്പ: **തെരുവ് നായകളുടെ ആക്രമണം ആവർത്തിക്കപ്പെടുമ്പോൾ ജനങ്ങളുടെ ജീവന് വില കല്പിക്കാത്ത നഗരസഭയുടെ നടപടി ധിക്കാരപരമാണെന്ന് എസ്ഡിപിഐ തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി.

\തളിപ്പറമ്പിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ കുട്ടികളടക്കമുളള പത്തിലധികം ആളുകളെ തെരുവ് നായകൾ ക്രൂരമായി അക്രമിച്ചിട്ടും പിന്നീട് പ്രഹസനമല്ലാതെ അതിനൊരു ശാശ്വത പരിഹാരം കാണാൻ നഗരസഭാ അധികാരികൾക്ക് സാധിച്ചിട്ടില്ല. നായകളുടെ ആക്രമണമൂലം വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥാവിശേഷമാണുള്ളത്.

നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി പകൽ സമയങ്ങളിൽ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാൻകഴിയാത്ത ഭീകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഓരോ ദിവസവും വിദ്യാർഥികളുൾപ്പെടെ നിരവധിപേർ തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴും യാതൊരുവിധ നടപടിയും എടുക്കാത്ത അധികാരികളുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ജീവന് വിലകൽപിക്കാത്ത നഗരസഭ യുടെ നടപടി ധിക്കാരപരമാണെന്നും നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധത്തിന് എസ്‌ ഡി പി ഐ നേതൃത്വം കൊടുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി . തളിപ്പറമ്പ മുൻസിപ്പൽ പ്രസിഡന്റ് ഇല്യാസ് സയ്യിദ് നഗർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷഫീഖ് കുപ്പം.മദനി വിഎം . വാഹിദ് കപ്പാലം .സാജിദ്.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137582/sdpi)