---
title: "സിനിമ സംവിധായകൻ സിദ്ദീഖ് അന്തരിച്ചു"
english_title: "Sidhik passed away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137513/sidhik-passed-away"
published_at: "2023-08-08T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2657d2e588_Screenshot_20230808_212518_Google.jpg"
keywords: []
---

# സിനിമ സംവിധായകൻ സിദ്ദീഖ് അന്തരിച്ചു

> **Lead Summary:** മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ സിദ്ദിഖ് അന്തരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി കരൾ സംബന്ധ രോഗങ്ങളാണ് ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യം തീരെ മോശമായത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അതി തീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് മരണം സ്ഥിരീകരിച്ചത്. ബി ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ സിദ്ദിഖ് അന്തരിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി കരൾ സംബന്ധ രോഗങ്ങളാണ് ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യം തീരെ മോശമായത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അതി തീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് മരണം സ്ഥിരീകരിച്ചത്. ബി ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137513/sidhik-passed-away)