---
title: "നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ കാണാതായ സ്വർണമോതിരം കണ്ടെത്തി ഉടമസ്ഥന് തിരിച്ചു നൽകിയ വിദ്യാർത്ഥി മാതൃകയായി"
english_title: "A student who found a missing gold ring in a swimming pool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137444/a-student-who-found-a-missing-gold-ring-in-a-swimming-pool"
published_at: "2023-08-08T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d21d34a1b4a_news-card.jpg"
keywords: []
---

# നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ കാണാതായ സ്വർണമോതിരം കണ്ടെത്തി ഉടമസ്ഥന് തിരിച്ചു നൽകിയ വിദ്യാർത്ഥി മാതൃകയായി

> **Lead Summary:** നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ കാണാതായ സ്വർണമോതിരം കണ്ടെത്തി ഉടമസ്ഥന് തിരിച്ചു നൽകിയ വിദ്യാർത്ഥി മാതൃകയായി. പുഴക്കുളങ്ങരയിലെ ഹരിദാസൻ പ്രിയ ദമ്പതികളുടെ മകനും കുറ്റ്യേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അർജുൻ ദാസ് ആണ് സത്യസന്ധത തെളിയിക്കുന്ന മാതൃകാപരമായ പ്രവർത്തനം ചെയ്തത്.

## Article Content

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ കാണാതായ സ്വർണമോതിരം കണ്ടെത്തി ഉടമസ്ഥന് തിരിച്ചു നൽകിയ വിദ്യാർത്ഥി മാതൃകയായി. പുഴക്കുളങ്ങരയിലെ ഹരിദാസൻ പ്രിയ ദമ്പതികളുടെ മകനും കുറ്റ്യേരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അർജുൻ ദാസ് ആണ് സത്യസന്ധത തെളിയിക്കുന്ന മാതൃകാപരമായ പ്രവർത്തനം ചെയ്തത്.

കഴിഞ്ഞദിവസം പുഴങ്ങര കുളത്തിൽ നീന്തൽ പരിശീലനത്തിന് എത്തിയ അമ്പിളി കൃഷ്ണയുടെ കാലിലെ മോതിരം കാണാതാവുകയായിരുന്നു. മോതിരം കാണാതായ വിഷമത്തിലിരിക്കെയാണ് വൈകുന്നേരം കുളിക്കാൻ ഇറങ്ങിയ അർജുൻ ദാസിന് മോതിരം കിട്ടിയതായി വിവരം ലഭിച്ചത്.

മാതൃകാപരമായ ഒരു പ്രവർത്തനം ചെയ്തതിനാൽ അവനെ പോലുള്ള മറ്റു കുട്ടികൾക്ക് ഇത് ഒരു പ്രചോദനം ആകണമെന്ന് കരുതി അവന് ഈ വർഷത്തെ ഓണക്കോടി സമ്മാനമായി നൽകിയാണ് അമ്പിളി കൃഷ്ണ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137444/a-student-who-found-a-missing-gold-ring-in-a-swimming-pool)