---
title: "#cannabisplants മടക്കര, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി"
english_title: "#Cannabis #plants were found on the road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137426/cannabis-plants-were-found-on-the-road"
published_at: "2023-08-08T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d20b2c21bd9_news-card.jpg"
keywords: []
---

# #cannabisplants മടക്കര, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **മടക്കര മാട്ടൂൽ മടക്കരയിൽ ആണ് പൊതു സ്ഥലത്ത് കഞ്ചാവ് കണ്ടെത്തിയത്. മടക്കര പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആണ് കണ്ണപുരം പോലീസ് രണ്ട് കഞ്ചാവ് ചെടി കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: **മടക്കര മാട്ടൂൽ മടക്കരയിൽ ആണ് പൊതു സ്ഥലത്ത് കഞ്ചാവ് കണ്ടെത്തിയത്. മടക്കര പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആണ് കണ്ണപുരം പോലീസ് രണ്ട് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കൂടാതെ കണ്ണൂർ പള്ളിക്കുന്നിൽ റോഡരികിലും 40 സെന്റീമീറ്ററോളം നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.

പള്ളിക്കുന്ന് സ്കൂളിന് എതിർവശത്തെ വാട്ടർ ടാങ്ക് റോഡിലാണ് കഞ്ചാവ് ചെടി വളർന്നത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിൽ ചെടി കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഇന്റലിജൻസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137426/cannabis-plants-were-found-on-the-road)