---
title: "മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു"
english_title: "A young man died when his canoe overturned while fishing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137421/a-young-man-died-when-his-canoe-overturned-while-fishing"
published_at: "2023-08-08T14:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d20757bcbb4_Untitled-2-web.jpg"
keywords: []
---

# മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു

> **Lead Summary:** **പയ്യന്നൂർ:** രാമന്തളി യിൽ മത്സ്യബന്ധനത്തിനിടെതോണി മറിഞ്ഞ് യുവാവ് മരിച്ചു.രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദ് ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് സംഭവം.

## Article Content

**പയ്യന്നൂർ:** രാമന്തളി യിൽ മത്സ്യബന്ധനത്തിനിടെതോണി മറിഞ്ഞ് യുവാവ് മരിച്ചു.രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി റഷീദ് ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് സംഭവം.

തൃക്കരിപ്പൂർ തയ്യിൽ കടപ്പുറം ഭാഗത്ത്മീൻ പിടിക്കാൻ ചെറുതോണിയിൽ പോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ട ആളുടെ സഹോദരനും മറ്റൊരാളുമാണ് തിരമാലകളിൽ നിന്ന് നീന്തി കരകയറി രക്ഷപ്പെട്ടത്.ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.

.കടലിൽ തിരമാലകളിൽപ്പെട്ട റഷീദിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.വിവരമറിഞ്ഞ് തൃക്കരിപ്പൂർ തീരദേശ പോലീസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137421/a-young-man-died-when-his-canoe-overturned-while-fishing)