---
title: "ഇരുചക്ര വാഹനം തടഞ്ഞുനിർത്തി യുവാവിന്റെ 5 ലക്ഷത്തോളം രൂപ കവർന്നു"
english_title: "The #two-wheeler was #stopped and the young man was #robbed of Rs. 5 lakhs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137393/the-two-wheeler-was-stopped-and-the-young-man-was-robbed-of-rs-5-lakhs"
published_at: "2023-08-08T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1f1e1a55c3_download_(1).jfif"
keywords: []
---

# ഇരുചക്ര വാഹനം തടഞ്ഞുനിർത്തി യുവാവിന്റെ 5 ലക്ഷത്തോളം രൂപ കവർന്നു

> **Lead Summary:** **പാനൂർ:** ഇരുചക്ര വാഹനം തടഞ്ഞുനിർത്തി യുവാവിന്റെ 5 ലക്ഷത്തോളം രൂപ കവർന്നു. സ്കൂട്ടിയിൽ പോകുകയായിരുന്ന മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ യാണ് മർദ്ദിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചത്.

## Article Content

**പാനൂർ:** ഇരുചക്ര വാഹനം തടഞ്ഞുനിർത്തി യുവാവിന്റെ 5 ലക്ഷത്തോളം രൂപ കവർന്നു. സ്കൂട്ടിയിൽ പോകുകയായിരുന്ന മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ യാണ് മർദ്ദിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചത്.

എം എൽ എ റോഡിൽ പാനൂർ പുത്തൂരിൽ വെച്ചാണ് സംഭവം. പണം തട്ടിയെടുത്ത സംഘം സ്കൂട്ടി തള്ളിയിട്ട് വിജനമായ സ്ഥലത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു. അർഷാദ് ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി എത്തുമ്പോഴെക്കും പണം കൊള്ളയടിച്ച സംഘം രക്ഷപ്പെട്ടിരുന്നു.

തുടർന്ന് പാനൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137393/the-two-wheeler-was-stopped-and-the-young-man-was-robbed-of-rs-5-lakhs)