---
title: "#gold കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട"
english_title: "#gold #seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137347/gold-seized"
published_at: "2023-08-08T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1d7098d8d5_Untitled-2-web.jpg"
keywords: []
---

# #gold കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട

> **Lead Summary:** **മട്ടന്നൂർ : **വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 67 ലക്ഷത്തിൽ അധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തിയ കാസർകോട് ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനിൽ നിന്നാണ് 1130.8 ഗ്രാം സ്വർണം പിടിച്ചത്.

## Article Content

**മട്ടന്നൂർ : **വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 67 ലക്ഷത്തിൽ അധികം രൂപയുടെ സ്വർണം പോലീസ് പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തിയ കാസർകോട് ഉദുമ സ്വദേശി അബ്ദുൾ റഹ്‌മാനിൽ നിന്നാണ് 1130.8 ഗ്രാം സ്വർണം പിടിച്ചത്.

കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുക ആയിരുന്നു. സ്വർണ മിശ്രിതം സോക്സിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇതിന് 67,82,000 രൂപ വില വരും. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നിർദേശ പ്രകാരമാണ് എയർപോർട്ട് പോലീസ് പരിശോധന നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137347/gold-seized)