---
title: "#case കാർ തടഞ്ഞു നിർത്തി യുവതിയെയും കുടുംബത്തെയും ആക്രമിച്ച 4 പേർക്കെതിരെ കേസ്"
english_title: "A #case against #4 people who stopped the car and #assaulted the #woman and her #family"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137323/a-case-against-4-people-who-stopped-the-car-and-assaulted-the-woman-and-her-family"
published_at: "2023-08-08T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1c41ab99d2_news-card.jpg"
keywords: []
---

# #case കാർ തടഞ്ഞു നിർത്തി യുവതിയെയും കുടുംബത്തെയും ആക്രമിച്ച 4 പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കാർ തടഞ്ഞു നിർത്തി യുവതിയെയും കുടുംബത്തെയും ആക്രമിച്ച 4 പേർക്കെതിരെ കേസ്. ആലക്കോട് കാട്ടീരകത്ത് ഹൗസിൽ സുഹറയുടെ പരാതിയിലാണ് ദിനേശൻ, റിഷാൻ, അജ്മൽ, ഇർഫാൻ എന്നിവർക്കെതിരെ കേസ് എടുത്തത്.

## Article Content

**തളിപ്പറമ്പ്: **കാർ തടഞ്ഞു നിർത്തി യുവതിയെയും കുടുംബത്തെയും ആക്രമിച്ച 4 പേർക്കെതിരെ കേസ്. ആലക്കോട് കാട്ടീരകത്ത് ഹൗസിൽ സുഹറയുടെ പരാതിയിലാണ് ദിനേശൻ, റിഷാൻ, അജ്മൽ, ഇർഫാൻ എന്നിവർക്കെതിരെ കേസ് എടുത്തത്.

ഇക്കഴിഞ്ഞ ആറാം തീയതി കരുവഞ്ചാൽ ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് സുഹറയും കുടുംബവും സഞ്ചരിച്ച KL 50 Z 1913 കാറിനു കുറുകെ കൂവേരി ഒടുവള്ളി ആശുപത്രിക്ക് സമീപം വെച്ച് കാർ നിർത്തിയ പ്രതികൾ കാറിന്റെ താക്കോൽ ഊരിയെടുത്തു പരാതിക്കാരിയുടെ ബന്ധുവായ ഷിബിലുവിന്റെ കയ്യൊടിക്കുകയും പരാതിക്കാരിയുടെ ഇടത് കൈക്ക് കടിക്കുകയും ചുരിദാർ വലിച്ചുകീറുകയും ചീത്ത പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകന്റെ ഭാര്യയെ കൈകൊണ്ട് അടിക്കുകയും ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പ്രതികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137323/a-case-against-4-people-who-stopped-the-car-and-assaulted-the-woman-and-her-family)