---
title: "സിപിഒ ജിജിൻ രാജിനെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് അനുമോദിച്ചു"
english_title: "cpo jijin raj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137319/cpo-jijin-raj"
published_at: "2023-08-08T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1bc28571b4_news-card.jpg"
keywords: []
---

# സിപിഒ ജിജിൻ രാജിനെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് അനുമോദിച്ചു

> **Lead Summary:** 19/06/2023 മുതൽ 29/07/2023 വരെ തമിഴ്നാട് കമാൻഡോ സ്കൂളിൽ TNCS ൽ വെച്ച് നടന്ന ഓൾ ഇന്ത്യ ബോംബ് ഡിറ്റെക്ഷൻ ആൻഡ് ഡിസ്പോസൽ കോഴ്സ്സിൽ കേരള പോലീസിൽ നിന്നും പങ്കെടുത്ത കണ്ണൂർ സിറ്റി ഡി എച്ച് ക്യു വിലെ CPO ജിജിൻ രാജ് മികച്ച പെർഫോമൻസ് കാഴ്ചവെച്ച രണ്ടാം സ്ഥാനക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

19/06/2023 മുതൽ 29/07/2023 വരെ തമിഴ്നാട് കമാൻഡോ സ്കൂളിൽ TNCS ൽ വെച്ച് നടന്ന ഓൾ ഇന്ത്യ ബോംബ് ഡിറ്റെക്ഷൻ ആൻഡ് ഡിസ്പോസൽ കോഴ്സ്സിൽ കേരള പോലീസിൽ നിന്നും പങ്കെടുത്ത കണ്ണൂർ സിറ്റി ഡി എച്ച് ക്യു വിലെ CPO ജിജിൻ രാജ് മികച്ച പെർഫോമൻസ് കാഴ്ചവെച്ച രണ്ടാം സ്ഥാനക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളം, കർണാടക, ആന്ധ്രപ്രദേശ് , തെലുങ്കാന, മദ്യപ്രദേശ്, ഡൽഹി, സിക്കിം, ജമ്മു കശ്മീർ എന്നിങ്ങനെ 12 ഓളം സംസ്ഥാനങ്ങളിൽ നിന്നും അന്തമാൻ, റയിൽവേ എന്നിവിടങ്ങളിൽ നിന്നുയി 82 സേനാംഗങ്ങൾ പങ്കെടുത്തു. എഴുത്തു പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും നടത്തിയാണ് മികച്ച പെർഫോമർമാരെ തിരഞ്ഞെടുത്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ IPS സിവിൽ പോലീസ് ഓഫീസർ ജിജിൻ രാജിനെ കമ്മീഷണർ ഓഫീസിൽ വെച്ച് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137319/cpo-jijin-raj)