---
title: "#KeralaPradeshPravasiCongress പരിയാരം ഗവ:മെഡിക്കൽ കോളേജിൽ ചികിത്സ എല്ലാവർക്കും സൗജന്യമാക്കണം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്"
english_title: "Kerala Pradesh Pravasi Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137210/kerala-pradesh-pravasi-congress"
published_at: "2023-08-07T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0f4ae0aceb_news-card-Recovered.jpg"
keywords: []
---

# #KeralaPradeshPravasiCongress പരിയാരം ഗവ:മെഡിക്കൽ കോളേജിൽ ചികിത്സ എല്ലാവർക്കും സൗജന്യമാക്കണം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

> **Lead Summary:** **പരിയാരം: **പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്ന എല്ലാ രോഗികൾക്കും സൗജന്യ ചികിത്സ ഏർപ്പെടുത്തണമെന്ന്കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. സംഗമം കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രഘുനാഥ് തളിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്ന എല്ലാ രോഗികൾക്കും സൗജന്യ ചികിത്സ ഏർപ്പെടുത്തണമെന്ന്കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. സംഗമം കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രഘുനാഥ് തളിയിൽ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അലി കൂടാളി അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് ടി ബാലകൃഷ്ണൻ , ജില്ലാ സെക്രട്ടറി മോഹനാംഗൻ,വി വി രാജൻ,ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ , പി വി ഗോപാലൻ ,പ്രസന്നൻ കാവിൻചാൽ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി പ്രസന്നൻ കാവിൻചാൽ (പ്രസിഡണ്ട് ), മധു അമ്മൻ കോവിൽ (വൈസ് : പ്രസിഡണ്ട് ) ,ഗിരീഷ് എ.പി.കെ, വി വി മണികണ്ഠൻ, എ വി അജയകുമാർ (ജനറൽ സെക്രട്ടറിമാർ ), ഒ. പി മൊയ്തീൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137210/kerala-pradesh-pravasi-congress)