---
title: "#drugs മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ "
english_title: "#Excise #arrests young man with #deadly drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137198/excise-arrests-young-man-with-deadly-drugs"
published_at: "2023-08-07T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0e1fe7d063_Untitled-2-web-Recovered.jpg"
keywords: []
---

# #drugs മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പിയും സംഘവും ചേർന്ന് കണ്ണൂർ ചാലാട് സവിത തിയേറ്റർ കോംപ്ലക്സ്നു സമീപം വച്ചു 5.18 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വച്ച കുറ്റത്തിന് കണ്ണൂർ പുഴാതി കുഞ്ഞിപ്പള്ളി വി പി എം സ്കൂളിനു സമീപം ലൈല മൻസിലിൽ ജാസിർ വി.സി നെ എൻ.ഡി.പി.എസ് കേസെടുത്തു.

## Article Content

**കണ്ണൂർ : **കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി പിയും സംഘവും ചേർന്ന് കണ്ണൂർ ചാലാട് സവിത തിയേറ്റർ കോംപ്ലക്സ്നു സമീപം വച്ചു 5.18 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വച്ച കുറ്റത്തിന് കണ്ണൂർ പുഴാതി കുഞ്ഞിപ്പള്ളി വി പി എം സ്കൂളിനു സമീപം ലൈല മൻസിലിൽ ജാസിർ വി.സി നെ എൻ.ഡി.പി.എസ് കേസെടുത്തു.

ഇയാളുടെ കയ്യിൽ നിന്നും 4.54 ഗ്രാം മെത്താഫിറ്റാമിനും 0.64 ഗ്രാം മെത്താംഫെറ്റമിൻ ഇയാളുടെ കെ.എൽ 13 എ ക്യു 4251 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ നിന്നുമാണ് ആണ് കണ്ടെത്തിയത്.

എക്സൈസ് സംഘത്തിൽ പ്രിവന്റ്റീവ് ഓഫീസർ അനിൽകുമാർ പികെ, ഷിബു കെ സി. സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത് ഇ, ശരത് പി. ടി , വനിത സിവിൽ എക്‌സൈസ് ഓഫീസർ സീമ പി എക്‌സൈസ് ഡ്രൈവർ സജീഷ് പി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137198/excise-arrests-young-man-with-deadly-drugs)