---
title: "#stalefood ഹോട്ടലിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു"
english_title: "#stale #food items were #seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137197/stale-food-items-were-seized"
published_at: "2023-08-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0e14d9afe3_news-card-Recovered.jpg"
keywords: []
---

# #stalefood ഹോട്ടലിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പുതിയ ബസ്റ്റാൻഡിനു സമീപത്തെ ഡൈനേഴ്സ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കണ്ണൂർ പുതിയ ബസ്റ്റാൻഡിനു സമീപത്തെ ഡൈനേഴ്സ് ഹോട്ടലിൽ നിന്നാണ് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ പുതിയ ബസ്റ്റാൻഡിനു സമീപത്തെ ഡൈനേഴ്സ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കണ്ണൂർ പുതിയ ബസ്റ്റാൻഡിനു സമീപത്തെ ഡൈനേഴ്സ് ഹോട്ടലിൽ നിന്നാണ് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.

കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് ശനിയാഴ്ച ഇതിനടുത്തുള്ള പല ഹോട്ടലുകളിലും കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു.

മാത്രമല്ല, ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ പിടിച്ചതിന്റെ ഫോട്ടോയും പേരും പത്രങ്ങളിൽ അടക്കം വന്നിട്ടു പോലും ഇതുപോലെ ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ പിടിക്കപ്പെടുന്നത് വളരെ ഗൗരവമായ സംഭവമാണെന്നു കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137197/stale-food-items-were-seized)