---
title: "ബസ് സമയക്രമത്തെ ചൊല്ലി അടിപിടി: ബസ് ജീവനക്കാർക്കെതിരെ കേസ് "
english_title: "Case against bus workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137172/case-against-bus-workers"
published_at: "2023-08-07T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0c78a1b99a_images-79.jpeg.jpg"
keywords: []
---

# ബസ് സമയക്രമത്തെ ചൊല്ലി അടിപിടി: ബസ് ജീവനക്കാർക്കെതിരെ കേസ് 

> **Lead Summary:** **പരിയാരം:** ബസ് സമയക്രമത്തെ ചൊല്ലി പിലാത്തറ ബസ് സ്റ്റാൻ്റിൽ അടിപിടികൂടിയ നാല് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

## Article Content

**പരിയാരം:** ബസ് സമയക്രമത്തെ ചൊല്ലി പിലാത്തറ ബസ് സ്റ്റാൻ്റിൽ അടിപിടികൂടിയ നാല് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ മയ്യിൽ കയരളത്തെ വിനീഷ്(38), ഡ്രൈവർ മക്രേരിയിലെ സുധർമ്മൻ (49), മറ്റൊരു ബസിലെ കണ്ടക്ടറായ കൂത്തുപറമ്പിലെ ശ്രീനേഷ് (29), ഡ്രൈവർ പാപ്പിനിശേരിയിലെ ജിജേഷ് (39) എന്നിവർക്കെതിരെയാണ് പരിയാരം എസ്.ഐ.കെ.വി.സതീശൻ കേസെടുത്തത്.

ഇന്നലെ ഉച്ചക്ക് 12.15 ഓടെയായായിരുന്നു ഇരു ബസിലെയും ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയാത്രക്കാർക്കും മറ്റ് ബസുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137172/case-against-bus-workers)