---
title: "#rubmarks റബ്മാർക്സിന്റെ ചിറവക്കിലുള്ള മൂന്ന് മുറികൾ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചു"
english_title: "Three rooms at the top of #Rabmarks were vacated by court order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/137128/three-rooms-at-the-top-of-rabmarks-were-vacated-by-court-order"
published_at: "2023-08-07T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0ad76e016d_news-card-Recovered.jpg"
keywords: []
---

# #rubmarks റബ്മാർക്സിന്റെ ചിറവക്കിലുള്ള മൂന്ന് മുറികൾ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ( റബ്മാര്‍ക്‌സ് ) കെട്ടിടത്തിലെ മുറികള്‍ ഒഴിപ്പിച്ചെടുത്തു. സൊസൈറ്റിക്ക് തളിപ്പറമ്പ് ദേശീയപാതക്ക് സമീപം ചിറവക്കിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ച് സൊസൈറ്റിക്ക് കൈമാറിയത്. ഒരു കാലത്ത് വലിയ ഉന്നതിയിലായിരുന്ന സൊസൈറ്റി വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ജപ്തി നടപടികളും നേരിടുകയാണ്.

## Article Content

**തളിപ്പറമ്പ്: **കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ( റബ്മാര്‍ക്‌സ് ) കെട്ടിടത്തിലെ മുറികള്‍ ഒഴിപ്പിച്ചെടുത്തു. സൊസൈറ്റിക്ക് തളിപ്പറമ്പ് ദേശീയപാതക്ക് സമീപം ചിറവക്കിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ച് സൊസൈറ്റിക്ക് കൈമാറിയത്. ഒരു കാലത്ത് വലിയ ഉന്നതിയിലായിരുന്ന സൊസൈറ്റി വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ജപ്തി നടപടികളും നേരിടുകയാണ്.

ദേശീയപാതയോരത്തെ കോടികള്‍ വിലമതിക്കുന്ന ഭൂമിയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുറികള്‍ വാടകക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുക്കാനായി പതിറ്റാണ്ടുകള്‍ പിന്നിട്ട വ്യവഹാരത്തിലായിരുന്നു സൊസൈറ്റി. കഴിഞ്ഞ വര്‍ഷം 3 മുറികള്‍ ഒഴിപ്പിച്ചെടുത്തിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/137128/three-rooms-at-the-top-of-rabmarks-were-vacated-by-court-order)