---
title: "കണ്ണൂര്‍ കോര്‍പറേഷനില്‍ സീലിംഗ് അടര്‍ന്നു വീണ് ഒരാൾക്ക് പരിക്ക് "
english_title: "In Kannur Corporation, the ceiling fell off and fell on a person"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13707/In-kannur-corporation-the"
published_at: "2021-11-30T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a64dba765bf_IMG-20211130-WA0259.jpg"
keywords: []
---

# കണ്ണൂര്‍ കോര്‍പറേഷനില്‍ സീലിംഗ് അടര്‍ന്നു വീണ് ഒരാൾക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ കോര്‍പറേഷനില്‍ സീലിംഗ് അടര്‍ന്നു വീണ് വേസ്റ്റ് മാനേജ്‌മെന്റ് പഠിക്കാന്‍ വന്ന ഉദ്യോഗസ്ഥന് പരിക്കേറ്റു. എറണാകുളം സ്വദേശി ഡോ.ആന്റണിക്കാണു പരിക്കേറ്റത്.

## Article Content

കണ്ണൂർ : കണ്ണൂര്‍ കോര്‍പറേഷനില്‍ സീലിംഗ് അടര്‍ന്നു വീണ് വേസ്റ്റ് മാനേജ്‌മെന്റ് പഠിക്കാന്‍ വന്ന ഉദ്യോഗസ്ഥന് പരിക്കേറ്റു. എറണാകുളം സ്വദേശി ഡോ.ആന്റണിക്കാണു പരിക്കേറ്റത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയെക്കുറിച്ച പഠനം നടത്താന്‍ കൊച്ചിന്‍ സര്‍വ്വകലാശാലയില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥനാണ് ആന്റണി. ആന്റണി വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് അപകടം. ഉദ്യോഗസ്ഥന്റെ തലയില്‍ കോണ്‍ക്രീറ്റ് കഷ്ണം വന്ന് വീഴുകയായിരുന്നു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്ക് സാരമുളളതല്ലെന്നാണ് വിവരം. കോര്‍പ്പറേഷന്‍ കെട്ടിടം യഥാസമയം അറ്റകുറ്റപ്പണി ചെയ്യാതെ കിടന്നതാണ് അപകടത്തിനിടയാക്കിയതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സീലിങ്ങിലെ കോണ്‍ക്രീറ്റ് ഭാഗമാണ് അടര്‍ന്നുവീണത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13707/In-kannur-corporation-the)