---
title: "#nssvolunteers ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി"
english_title: "two-day camp for #NSS volunteers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136954/two-day-camp-for-nss-volunteers"
published_at: "2023-08-06T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfa259aea49_news-card.jpg"
keywords: []
---

# #nssvolunteers ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി

> **Lead Summary:** **ചപ്പാരപടവ:** ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി. ചപ്പാരപടവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ പെരുവണ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എം പി അഹമ്മദ് അധ്യക്ഷത വഹിച്ചു.

## Article Content

**ചപ്പാരപടവ:** ചപ്പാരപടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ്‌ എസ് വളണ്ടിയേഴ്സിന് ദ്വിദിന ക്യാമ്പ് നടത്തി. ചപ്പാരപടവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ പെരുവണ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എം പി അഹമ്മദ് അധ്യക്ഷത വഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. മുഹമ്മദ് അൻവർ കെ പി, മനീഷ എൻ എസ്, എൻ എസ് എസ് ലീഡർ മുഹമ്മദ് അൻസഫ്, ആയിഷ സൽവ. കെവിൻ കെ തുടങ്ങിയവർ സംസാരിച്ചു.

പ്രമുഖ ട്രൈനറും കൗണ്സിലറുമായ പ്രദീപൻ മാലോത്ത് ക്യാമ്പിന് നേതൃത്വം നൽകി. വർധിച്ചു വരുന്ന ലഹരിക്കെതിരെ ബോധവൽക്കരണവും നേത്രപാട പരിശീലനവും വിവിധ സെഷനുകളിലായി നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136954/two-day-camp-for-nss-volunteers)