---
title: "#campaign തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 'സജ്ജം' പരിശീലന ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "#training #campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136946/training-campaign"
published_at: "2023-08-06T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf94a5198a0_news-card.jpg"
keywords: []
---

# #campaign തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 'സജ്ജം' പരിശീലന ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് സജ്ജം എന്ന പേരിൽ പരിശീലന ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് സജ്ജം എന്ന പേരിൽ പരിശീലന ക്യാമ്പയിൻ സംഘടിപ്പിച്ചു.

സിഡിഎസ് ചെയർപേഴ്സൺ രാജീനന്ദകുമാറിന്റെ അധ്യക്ഷതയിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ , പി പി മുഹമ്മദ് നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു.

സിഡിഎസ് വൈസ് ചെയർപേഴ്സൺ ശുഭ സ്വാഗതം പറഞ്ഞു. ആർ പി മാരായ വിമല ടീച്ചർ, അജിത എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി.അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136946/training-campaign)