---
title: "പശുക്കൂട്ടം ഓട്ടോയിലിടിച്ച് ഓട്ടോമറിഞ്ഞു, യാത്രക്കാരടക്കം നാല് പേർക്ക് പരിക്ക്"
english_title: "A herd of cows hit an auto and the auto overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136861/a-herd-of-cows-hit-an-auto-and-the-auto-overturned"
published_at: "2023-08-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf3f5619704_news-card.jpg"
keywords: []
---

# പശുക്കൂട്ടം ഓട്ടോയിലിടിച്ച് ഓട്ടോമറിഞ്ഞു, യാത്രക്കാരടക്കം നാല് പേർക്ക് പരിക്ക്

> **Lead Summary:** **മാടായി: **പശുക്കൂട്ടം ഓട്ടോയിലിടിച്ച് ഓട്ടോമറിഞ്ഞു ,യാത്രക്കാരടക്കം നാല് പേർക്ക് പരിക്ക്. മാടായി ആർ സി ചർച്ച് ശ്മശാനത്തിന് മുന്നിലാണ് ഏഴരയോടെ അപകടമുണ്ടായത്. ഓട്ടോയുടെ മുമ്പിലേക്ക് പശു ക്കൂട്ടം ചാടി കൂട്ടിയിടിച്ച് ഓട്ടോമറിയുകയായിരുന്നു.

## Article Content

**മാടായി: **പശുക്കൂട്ടം ഓട്ടോയിലിടിച്ച് ഓട്ടോമറിഞ്ഞു ,യാത്രക്കാരടക്കം നാല് പേർക്ക് പരിക്ക്. മാടായി ആർ സി ചർച്ച് ശ്മശാനത്തിന് മുന്നിലാണ് ഏഴരയോടെ അപകടമുണ്ടായത്. ഓട്ടോയുടെ മുമ്പിലേക്ക് പശു ക്കൂട്ടം ചാടി കൂട്ടിയിടിച്ച് ഓട്ടോമറിയുകയായിരുന്നു.

യാത്രക്കാരിലൊരാൾ റോഡിലേക്ക് തെറിച്ചു വീണു. പരിക്കേറ്റ ഡ്രൈവർ ഹാജിറോഡിലെ അജിലാൻ (22), യാത്രക്കാരായ മൊട്ടാമ്പ്രത്തെ അസ്മ (63) നൂറാ (22) നിഹാല (20) എന്നിവരെ ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മാടായി ഭാഗത്ത് കന്നുകാലി ശല്യം രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136861/a-herd-of-cows-hit-an-auto-and-the-auto-overturned)