---
title: "#vaccination കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ് നാളെ മുതൽ"
english_title: "#vaccination for women and children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136845/vaccination-for-women-and-children"
published_at: "2023-08-06T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf316e27a09_Untitled-2-web.jpg"
keywords: []
---

# #vaccination കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ് നാളെ മുതൽ

> **Lead Summary:** **കണ്ണൂർ: **ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ് യജ്ഞം ഇന്റിൻസി ഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 ആദ്യ ഘട്ടം 7 മുതൽ 12 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് എം പി.ജിജ പറഞ്ഞു.

## Article Content

**കണ്ണൂർ: **ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ് യജ്ഞം ഇന്റിൻസി ഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 ആദ്യ ഘട്ടം 7 മുതൽ 12 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് എം പി.ജിജ പറഞ്ഞു.

അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയവരെ പൂര്‍ണ വാക്‌സിനേഷനിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം, ഗർഭിണികൾക്കുള്ള കുത്തിവയ്പു നടക്കും ജില്ലാതല ഉദ്ഘാടനം ഏഴിന് രാവിലെ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചെയ്യും.

എഴു മുതൽ 12 വരെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ 2 വരെ എടുക്കാം , യു വിൻ പോർട്ടൽ വഴി കുത്തിവയ്പ് വിവരങ്ങൾ അപ് ലോഡ് ചെയ്ത് ഡിജിറ്റിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യു രണ്ടാം ഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും നടക്കും പ്രതിരോധ കുത്തിവയ്പിനോട് വിമുഖതയുള്ള പ്രദേശങ്ങളിൽ ബോധവൽക്കരണം നടത്തും.

അവസരം പരമാവധി ഉപയോഗപ്പെടുത്തി ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാവണമെന്നും ഡോ. ജീജ പറഞ്ഞു വാർത്ത സമ്മേളനത്തിൽ എൻഎച്ച്എം ഡിപിഎം പി.കെ അനിൽ കുമാർ , ആർസിഎച്ച് ഓഫിസർ ഡോ.ജി അശ്വിൻ എന്നിവരു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136845/vaccination-for-women-and-children)