---
title: "ചെറുകുന്ന് മുട്ടിൽ സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നാളെ "
english_title: "Inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136786/inauguration"
published_at: "2023-08-05T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce6fab2d6d1_Screenshot_20230805_211935_Google.jpg"
keywords: []
---

# ചെറുകുന്ന് മുട്ടിൽ സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നാളെ 

> **Lead Summary:** ചെറുകുന്ന് മുട്ടിൽ സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം ആഗസ്ത് 6 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മത്സ്യ ബന്ധന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.

## Article Content

ചെറുകുന്ന് മുട്ടിൽ സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം ആഗസ്ത് 6 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മത്സ്യ ബന്ധന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.

എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപയാണ് സാംസ്കാരിക നിലയം നിർമ്മിക്കാൻ അനുവദിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റീഡിംഗ് റും, ഓഫീസ്, സ്റ്റെയർ റും, ടോയ്ലറ്റും, ഒന്നാം നിലയിൽ ഒരു മീറ്റിംഗ്ഹാളും ടോയ്ലറ്റും ഉൾപ്പടെ 178 സ്ക്വയർ മീറ്റർ കെട്ടിടമാണ് നിർമ്മിച്ചത്. അംഗപരിമിതർക്ക് റാമ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136786/inauguration)