---
title: "#NSScell സ്വച്ഛത ആക്ഷൻ പ്ലാനുമായി എൻ എസ് എസ് സെൽ: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു "
english_title: "#Cleaned various areas in #Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136724/cleaned-various-areas-in-thaliparamb"
published_at: "2023-08-05T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce25c25a34d_news-card.jpg"
keywords: []
---

# #NSScell സ്വച്ഛത ആക്ഷൻ പ്ലാനുമായി എൻ എസ് എസ് സെൽ: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് നഗരസഭയുമായി ചേർന്ന് സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഇന്ന് നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തി.

## Article Content

**തളിപ്പറമ്പ്: **കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് നഗരസഭയുമായി ചേർന്ന് സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഇന്ന് നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തി.

തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയി സായിബ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലെ 200 ഓളം എൻ എസ് എസ് വളണ്ടീയർമാരാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജ് വളണ്ടിയർമാർ അവതരിപ്പിച്ച ഫ്ലാഷ് മോബും ബസ്സ്റ്റാൻറ് പരിസരത്ത് അരങ്ങേറി തളിപ്പറമ്പിലെ ചിറവക്ക്, ബസ്റ്റാന്റ്, ന്യൂസ് കോർണർ മുതൽ നബ്രാസ് വരെ , മാർക്കറ്റ്, താലൂക്ക് ഓഫീസ് പരിസരം, കപ്പാലം, പോസ്റ്റ്‌ ഓഫീസ് പരിസരം, പൂക്കോത്ത് നട, തൃച്ചംബരം, ഏഴാംമൈല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്.

നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ആർ ഡി ഒ ഇ പി മേഴ്സി അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷരായ പി പി മുഹമ്മദ്‌ നിസാർ, കെ പി ഖദീജ, കൗൺസിൽമാരായ ഒ സൗഭാഗ്യം, കെ രമേശൻ, ഇ കുഞ്ഞിരാമൻ, കെ എം ലത്തീഫ്, നഗരസഭ സെക്രട്ടറി കെ പി സുബൈർ, തഹസീൽദാർ പി സജീവൻ, കെ എസ് റിയാസ്, , കെ വി മനോഹരൻ, ഡോ. കെ അബ്ദുൽ റഹ്‌മാൻ , എൻ എസ്.എസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ ഡോ. ടി പി നഫീസ ബേബി സ്വാഗതവും ജെഎച്ച്ഐ ആർ ഫിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136724/cleaned-various-areas-in-thaliparamb)