---
title: "#sexual harrassment മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യബസ്സിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ"
english_title: "sexual harrassment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136703/sexual-harrassment"
published_at: "2023-08-05T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce14a7a8a57_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# #sexual harrassment മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യബസ്സിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

> **Lead Summary:** പയ്യന്നൂർ: ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ. പയ്യന്നൂരിൽ ജോലി ചെയ്യുന്ന ചെറുകുന്ന് ചിടങ്ങിൽ സ്വദേശി ആർ. അരുൺകുമാറിനെ യാണ് ഇൻസ്പെക്ടർമെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

## Article Content

പയ്യന്നൂർ: ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ. പയ്യന്നൂരിൽ ജോലി ചെയ്യുന്ന ചെറുകുന്ന് ചിടങ്ങിൽ സ്വദേശി ആർ. അരുൺകുമാറിനെ യാണ് ഇൻസ്പെക്ടർമെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ 10.15 ഓടെ പഴയങ്ങാടി- പയ്യന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെയാണ് ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.

പയ്യന്നൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ഇയാൾ ബസിൽ സീറ്റിലിരുന്ന് ലൈംഗീകാതിക്രമത്തിന് മുതിർന്നത്. വിദ്യാർത്ഥിനികൾ വിവരം ബസ് ജീവനക്കാരെ ധരിപ്പിച്ചതോടെ വിദ്യാർത്ഥിനികൾക്കൊപ്പം ജീവനക്കാരും പയ്യന്നൂർ പോലീസിലെത്തി പരാതി നൽകുകയായിരുന്നു.

സംഭവം നടന്നത് പിലാത്തറ ഏഴിലോട് ഭാഗത്ത് വെച്ചായതിനാൽ പയ്യന്നൂർ പോലീസ്പരിയാരം പോലീസിൽ വിവരം നൽകി .വിദ്യാർത്ഥിനി പരാതി നൽകി. വിദ്യാർത്ഥിനിയുടെ സഹപാഠി ദൃശ്യം മൊബെൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136703/sexual-harrassment)