---
title: "#arrest അമ്മാനപ്പാറയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Youth #arrested with ganja in #Ammanpara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136640/youth-arrested-with-ganja-in-ammanpara"
published_at: "2023-08-05T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdeaea7b0c1_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# #arrest അമ്മാനപ്പാറയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **പരിയാരം:** തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പി.കെയും പാർട്ടിയും ചേർന്ന് പരിയാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി.

## Article Content

**പരിയാരം:** തളിപ്പറമ്പ് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പി.കെയും പാർട്ടിയും ചേർന്ന് പരിയാരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി.

പരിയാരം അമ്മാനപ്പാറയിൽ വെച്ചാണ് 8ഗ്രാം കഞ്ചാവുമായി ആൽഫിൻ സോജൻ (20) പിടിയിലായത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ്സർമാരായ ഉല്ലാസ് ജോസ്, ധനേഷ്.വി,റെനിൽ കൃഷ്ണൻ.പി.പി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136640/youth-arrested-with-ganja-in-ammanpara)