---
title: "#pension ഓണത്തിന് മുമ്പ് പെൻഷൻ കിട്ടും; തുക അനുവദിച്ച് ധനവകുപ്പ്"
english_title: "pension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136605/pension"
published_at: "2023-08-05T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdce8c365e1_Untitled-2-web.jpg"
keywords: []
---

# #pension ഓണത്തിന് മുമ്പ് പെൻഷൻ കിട്ടും; തുക അനുവദിച്ച് ധനവകുപ്പ്

> **Lead Summary:** ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാനായി ധന വകുപ്പ് തുക അനുവദിച്ചു. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരം പെൻഷൻ വിതരണം ആരംഭിക്കും.

## Article Content

ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാനായി ധന വകുപ്പ് തുക അനുവദിച്ചു. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരം പെൻഷൻ വിതരണം ആരംഭിക്കും.

ഓഗസ്റ്റ് 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പെൻഷൻ വിതരണം ചെയ്യാനായി ധന വകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136605/pension)