---
title: "ചൂട്ടാട് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനും ഡ്രഞ്ചിങ് പുനരാരംഭിക്കുവാനും തീരുമാനിച്ചു"
english_title: "It has been decided to remove the accumulated sand in the Chuttad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136599/it-has-been-decided-to-remove-the-accumulated-sand-in-the-chuttad"
published_at: "2023-08-05T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdc82beda67_news-card.jpg"
keywords: []
---

# ചൂട്ടാട് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനും ഡ്രഞ്ചിങ് പുനരാരംഭിക്കുവാനും തീരുമാനിച്ചു

> **Lead Summary:** പാലക്കോട് - ചൂട്ടാട് അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ മത്സ്യതൊഴിലാളികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തരമായി നീക്കം ചെയ്യുന്നതിന് ഡ്രജിംഗ് പുനരാരംഭിക്കുവാൻ തീരുമാനിച്ചു. രാമന്തളി പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി.മേഴ്സി യോഗം വിളിക്കാനിടയായ സാഹചര്യം വിശദീകരിച്ചു.

## Article Content

പാലക്കോട് - ചൂട്ടാട് അഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ മത്സ്യതൊഴിലാളികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തരമായി നീക്കം ചെയ്യുന്നതിന് ഡ്രജിംഗ് പുനരാരംഭിക്കുവാൻ തീരുമാനിച്ചു. രാമന്തളി പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി.മേഴ്സി യോഗം വിളിക്കാനിടയായ സാഹചര്യം വിശദീകരിച്ചു.

അഴിമുഖത്ത് മണൽതിട്ടകൾ അടിഞ്ഞ് കുടിയതിനാൽ മത്സ്യതൊഴിലാളികൾ ഏറെ പ്രയാസം നേരിടുകയാണ്. മത്സ്യ ബന്ധന ബോട്ടുകൾക്ക് അപകടത്തിൽപ്പെടുന്നു. ഇത് ഒഴിവാക്കുന്നതിന് മണൽതിട്ടകൾ നീക്കം ചെയ്യണമെന്ന് മത്സ്യതൊഴിലാളികളുടെ ആവശ്യം എത്രയും വേഗത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

മണൽ നീക്കം ചെയ്ത് നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും തീരുമാനിച്ചു. പൊതുമേഖല സ്ഥാപനമായ കെംഡൽ ആണ് മണൽ നീക്കം ചെയ്യുക. യോഗത്തിൽ പയ്യന്നൂർ എം.എൽ.എ യുടെ പ്രതിനിധി ഒ.കെ.ശശി, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ, പയ്യന്നൂർ തഹസിൽദാർ എം.കെ.മനോജ് കുമാർ, ഭൂരേഖ തഹസിൽദാർ ഇ.കെ.രാജൻ, ഹാർബർ എഞ്ചിനീയറിംഗ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136599/it-has-been-decided-to-remove-the-accumulated-sand-in-the-chuttad)