---
title: " യുവാവിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി"
english_title: "#KAAPPA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136519/kaappa"
published_at: "2023-08-04T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd14fb3be82_Untitled-2-web.jpg"
keywords: []
---

#  യുവാവിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി

> **Lead Summary:** **കണ്ണൂർ : **കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറേക്കാട്ടില്‍ ഹൌസ് ജോബിഷ് മാത്യുവിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി.

## Article Content

**കണ്ണൂർ : **കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറേക്കാട്ടില്‍ ഹൌസ് ജോബിഷ് മാത്യുവിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി.

കരിക്കോട്ടക്കരി , ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് കേസ് , അടിപിടി കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐ പി എസ് ന്റ്റെ റിപ്പോര്‍ട്ട് പ്രകാരം, കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ഐ പി എസ് ആണ് ഉത്തരവിറക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136519/kaappa)