---
title: "കേരള ഖരമാലിന്യ പരിപാലന പദ്ധതി: തളിപ്പറമ്പ് നഗരസഭ തല യോഗം നടത്തി"
english_title: "#Kerala #Solid #Waste #Management #Project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136516/kerala-solid-waste-management-project"
published_at: "2023-08-04T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd13c992b4a_news-card.jpg"
keywords: []
---

# കേരള ഖരമാലിന്യ പരിപാലന പദ്ധതി: തളിപ്പറമ്പ് നഗരസഭ തല യോഗം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **നഗരസഭാ തലത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതി പങ്കാളികളുടെ ,വിവിധ തലത്തിലുള്ള കൂടിയാലോചനകൾ നടത്തുക വഴി നിലവിലുള്ള ശുചിത്വ-സേവന സംവിധാനങ്ങളിലുള്ള വിടവുകൾ കണ്ടെത്തുക , പ്രസ്തുത വിടവുകൾ നികത്തുന്നതിൽ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുക,നഗരസഭയിൽ നിന്നും ആഗ്രഹിക്കുന്ന സേവന നിലവാരത്തെക്കുറിച്ചുള്ള അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുക എന്നിവയാണ്‌ സ്റ്റേക്ക് കൂടിയാലോചന യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

## Article Content

**തളിപ്പറമ്പ്: **നഗരസഭാ തലത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതി പങ്കാളികളുടെ ,വിവിധ തലത്തിലുള്ള കൂടിയാലോചനകൾ നടത്തുക വഴി നിലവിലുള്ള ശുചിത്വ-സേവന സംവിധാനങ്ങളിലുള്ള വിടവുകൾ കണ്ടെത്തുക , പ്രസ്തുത വിടവുകൾ നികത്തുന്നതിൽ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുക,നഗരസഭയിൽ നിന്നും ആഗ്രഹിക്കുന്ന സേവന നിലവാരത്തെക്കുറിച്ചുള്ള അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുക എന്നിവയാണ്‌ സ്റ്റേക്ക് കൂടിയാലോചന യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭയുടെ നിലവിലുള്ള മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ വിടവുകൾ കണ്ടെത്തി അവ നികത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, അവ മെച്ചപ്പെടുത്തുന്നതിനും ഒരു ദീർഘകാല ഖര മാലിന്യ ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അത് പ്രകാരം കണ്ടെത്തുന്ന ആശയങ്ങൾ ,അഭിപ്രായങ്ങൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടാണ് അടുത്ത 5 വർഷത്തേക്കുള്ള സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് പ്ലാൻ(SWM പ്ലാൻ )തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നത്.

യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ /പ്രതിനിധികൾ ,ജനപ്രതിനിധികൾ, നഗരസഭാ ഉദ്യോഗസ്ഥർ , ഹരിതകർമ സേന പ്രതിനിധികൾ, മാലിന്യ സംസ്കരണ മേഖലയിലെ സേവനദാതാക്കൾ , എൻ.ജി.ഒ പ്രതിനിധികൾ, വിഷയ വിദഗ്ധർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സോഷ്യൽ ഓഡിറ്റ് പ്രതിനിധികൾ ,പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വിഷയാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി.

തളിപ്പറമ്പ നഗര സഭ നടപ്പിലാക്കുന്ന അർബൻ ആഗ്ലോമറേഷൻ ,കെ സ് ഡെ ബ്ലു എം പി ഇയർ 1 പ്രൊജക്റ്റ്‌ , വിൻൻഡ്രോ കമ്പോസ്റ്റ്, മിനി എംസിഫ്, ബോട്ടിൽ ബൂത്ത്‌, എം സി ഫ് നവീകരണം തുടങ്ങിയവ ഉൾപ്പെടുന്നു6.41 കോടി പദ്ധതികൾക്ക് പുറമെ KSWMP യുടെ 3 കോടിയുടെ ഖര മാലിന്യ സംസ്‍കാരണ പദ്ധതികൾ നഗരസഭ യിൽ നിലവിൽ നടപ്പിലാക്കാൻ ഈ വർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ എംസിഫ് നവീകരണം,കേന്ദ്രികൃത സാനിറ്ററി സംസ്കരണ പ്ലാന്റ്, വൈൻഡ്രോ കമ്പോസ്റ്റ് യന്ത്ര വൽക്കരണം, തുടങ്ങിവ വരുന്നു .കൂടാതെ വരും വർഷങ്ങളിൽ മാലിന്യ സംസ്കരണ പദ്ധതി രൂപ രേഖയുടെ അടിസ്ഥാനത്തിൽ കൂടുതൽ പദ്ധതികൾ നഗര സഭയിൽ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.നഗരസഭാ തലത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതി പങ്കാളികളുടെ ,വിവിധ തലത്തിലുള്ള കൂടിയാലോചനകൾ നടത്തുക വഴി നിലവിലുള്ള ശുചിത്വ-സേവന സംവിധാനങ്ങളിലുള്ള വിടവുകൾ കണ്ടെത്തുക , പ്രസ്തുത വിടവുകൾ നികത്തുന്നതിൽ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുക,നഗരസഭയിൽ നിന്നും ആഗ്രഹിക്കുന്ന സേവന നിലവാരത്തെക്കുറിച്ചുള്ള അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുക എന്നിവയാണ്‌ സ്റ്റേക്ക് കൂടിയാലോചന യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭയുടെ നിലവിലുള്ള മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ വിടവുകൾ കണ്ടെത്തി അവ നികത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, അവ മെച്ചപ്പെടുത്തുന്നതിനും ഒരു ദീർഘകാല ഖര മാലിന്യ ആക്ഷൻ പ്ലാൻ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. അത് പ്രകാരം കണ്ടെത്തുന്ന ആശയങ്ങൾ ,അഭിപ്രായങ്ങൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടാണ് അടുത്ത 5 വർഷത്തേക്കുള്ള സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് പ്ലാൻ(SWM പ്ലാൻ )തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നത്. യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ /പ്രതിനിധികൾ ,ജനപ്രതിനിധികൾ, നഗരസഭാ ഉദ്യോഗസ്ഥർ , ഹരിതകർമ സേന പ്രതിനിധികൾ, മാലിന്യ സംസ്കരണ മേഖലയിലെ സേവനദാതാക്കൾ , എൻ.ജി.ഒ പ്രതിനിധികൾ, വിഷയ വിദഗ്ധർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സോഷ്യൽ ഓഡിറ്റ് പ്രതിനിധികൾ ,പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വിഷയാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി.

KSWMP യുടെ 3 കോടിയുടെ ഖര മാലിന്യ സംസ്‍കാരണ പദ്ധതികൾ നഗരസഭ യിൽ നിലവിൽ നടപ്പിലാക്കാൻ ഈ വർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എംസിഫ് നവീകരണം,കേന്ദ്രികൃത സാനിറ്ററി സംസ്കരണ പ്ലാന്റ്, വൈൻഡ്രോ കമ്പോസ്റ്റ് യന്ത്ര വൽക്കരണം, തുടങ്ങിവ വരുന്നു .കൂടാതെ വരും വർഷങ്ങളിൽ മാലിന്യ സംസ്കരണ പദ്ധതി രൂപ രേഖയുടെ അടിസ്ഥാനത്തിൽ കൂടുതൽ പദ്ധതികൾ നഗര സഭയിൽ നിലവിൽ വരും.യോഗത്തിന്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവഹിച്ചു ,വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ യോഗത്തിൽ അധ്യക്ഷത നിർവഹിച്ചു .

മുനിസിപ്പൽ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും , പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ നിസാർ പി പി , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഖദീജ, കൗൺസിലർ മാരായ ഇ കുഞ്ഞിരാമൻ, വത്സരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.   കെ.എസ്.ഡബ്ലിയു.എം.പി സോഷ്യൽ എക്സ്പെർട്ട് ശ്രീ ഇ വിനോദ്കുമാർ കൺസൽറ്റേഷൻ മീറ്റിംഗ് ആമുഖാവതരണവും, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ കെ എസ്‌ ഷിന്റ പദ്ധതി വിശദീകരണവും നടത്തി .

നഗരസഭാ എസ്.ഡബ്ലിയു.എം എഞ്ചിനീയർ മിഥുൻ രാജ് . നിലവിലുള്ള ഖരമാലിന്യ പരിപാലന പദ്ധതികളിലുള്ള വിടവുകൾ അവതരിപ്പിച്ചു ക്ലീൻ സിറ്റി മാനേജർ ( ഇൻ ചാർജ്) യോഗത്തിനു നന്ദി പറഞ്ഞു ഡിപിഎം യൂ എൻവിയോണ്മെന്റ് എഞ്ചിനീയർ പി ധനേഷ് , മോണിറ്ററിങ് &ഇവാലുവേഷൻ എക്സ് പെർട്ട് കെ ടി ജിജു, പ്രൊജക്റ്റ്‌ മാനേജ്മെന്റ് കൺസൾറ്റന്റ് പ്രതിനിധി പ്രേംലാൽ ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റ് പ്രതിനിധി ടി എം ശ്രീജിത്ത്‌, തുടങ്ങിയവർ ഗ്രൂപ്പ്‌ ചർച്ചകൾക്ക് നേതൃത്വം നൽകി സോഷ്യൽ എക്സ്പെർട്ട് ഇ വിനോദ് കുമാർ മോഡറേറ്റർ ആയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136516/kerala-solid-waste-management-project)