---
title: "#citu ജില്ലാ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി"
english_title: "citu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136480/citu"
published_at: "2023-08-04T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf5b283d0c_news-card.jpg"
keywords: []
---

# #citu ജില്ലാ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കേന്ദ്ര ഗവൺമെൻ്റിൻ്റെ ജന വിരുദ്ധ തൊഴിലാളി ദ്രോഹനയങ്ങൾക്കും,വർഗീയതക്കുമെതിരെ ആഗസ്ത് 9ന് കണ്ണൂർ ഹെഡ് പോസ്റ്റാപ്പീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം ട്രേഡ് യൂനിയൻ സംയുകത സമിതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം സ്വീകരണം നൽകി.

## Article Content

**ചട്ടുകപ്പാറ: **കേന്ദ്ര ഗവൺമെൻ്റിൻ്റെ ജന വിരുദ്ധ തൊഴിലാളി ദ്രോഹനയങ്ങൾക്കും,വർഗീയതക്കുമെതിരെ ആഗസ്ത് 9ന് കണ്ണൂർ ഹെഡ് പോസ്റ്റാപ്പീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം ട്രേഡ് യൂനിയൻ സംയുകത സമിതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൽ CITU നേതാക്കളായ എം.കെ.മോഹനൻ, രജനി മോഹൻ, AlTUC സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ സി.പി.മുരളി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136480/citu)