---
title: "തക്കാളി വില വീണ്ടും കുതിച്ചുയർന്നു"
english_title: "#Tomato #prices soared again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136476/tomato-prices-soared-again"
published_at: "2023-08-04T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf3b270a92_Untitled-2-web.jpg"
keywords: []
---

# തക്കാളി വില വീണ്ടും കുതിച്ചുയർന്നു

> **Lead Summary:** **ന്യൂഡൽഹി: **തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ തക്കാളിയുടെ വില വീണ്ടും കുതിച്ചുയർന്നു. മദർ ഡെയിലി സ്റ്റാളുകളിൽ കിലോയ്ക്ക് 259 രൂപ നിരക്കിലാണ് തക്കാളിയുടെ വിൽപ്പന നടക്കുന്നത്. വരും ദിനങ്ങളിൽ പച്ചക്കറി വിലയിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് സാധ്യത എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

## Article Content

**ന്യൂഡൽഹി: **തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ തക്കാളിയുടെ വില വീണ്ടും കുതിച്ചുയർന്നു. മദർ ഡെയിലി സ്റ്റാളുകളിൽ കിലോയ്ക്ക് 259 രൂപ നിരക്കിലാണ് തക്കാളിയുടെ വിൽപ്പന നടക്കുന്നത്. വരും ദിനങ്ങളിൽ പച്ചക്കറി വിലയിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് സാധ്യത എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

തക്കാളിയുടെ വില വർദ്ധിക്കാൻ പ്രധാന കാരണം ഉത്തരേന്ത്യയിൽ മഴ കനത്തതോടെ വിതരണത്തിൽ ഉണ്ടായ തടസ്സമായിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് തക്കാളി വിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും വീണ്ടും വർദ്ധിക്കുകയായിരുന്നു.

ശക്തമായ മഴയെ തുടർന്നുണ്ടായ കൃഷിനാശം ആണ് തക്കാളി ക്ഷാമത്തിന് കാരണമായത് എന്ന് അസാദ് പൂർ ടൊമാറ്റോ അസോസിയേഷൻ പ്രസിഡന്റ് അശോക് കൗശിക്ക് പറഞ്ഞു.അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136476/tomato-prices-soared-again)