---
title: "#murderattempt തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ"
english_title: "murder attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136473/murder-attempt"
published_at: "2023-08-04T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf230411cc_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# #murderattempt തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ.വാരം സ്വദേശി ശ്രീലേഷ് എന്ന കുട്ടനെ യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം തീയതി വൈകുന്നേരം താളിക്കാവിൽ വെച്ചാണ് സംഭവം.

## Article Content

**കണ്ണൂർ: **തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ.വാരം സ്വദേശി ശ്രീലേഷ് എന്ന കുട്ടനെ യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം തീയതി വൈകുന്നേരം താളിക്കാവിൽ വെച്ചാണ് സംഭവം.

ടൗണിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന തമിഴ് നാട് സേലം സ്വദേശി ജയശങ്കറിനെ(22)യാണ് പ്രതി വധിക്കാൻ ശ്രമിച്ചത്. മദ്യം നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വധശ്രമ കേസിൽഅറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136473/murder-attempt)