---
title: "വയോധികന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ കണ്ടെത്തി"
english_title: "The body of the old man was found in the temple pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136415/the-body-of-the-old-man-was-found-in-the-temple-pond"
published_at: "2023-08-04T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccba722fd67_download_(2).jfif"
keywords: []
---

# വയോധികന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ കണ്ടെത്തി

> **Lead Summary:** **വളപട്ടണം : **വയോധികന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ കണ്ടെത്തി. അലവിൽ ആറാം കോട്ടം നരിക്കുണ്ട് വയൽ സ്വദേശി പങ്കൻ ഹൗസിൽ ശേഖരന്റെ മൃതദേഹമാണ് ഒറ്റത്തെ മുത്തപ്പൻ കാവ് ക്ഷേത്ര മഹേശ്വരം കുളത്തിൽ കാണപ്പെട്ടത്.

## Article Content

**വളപട്ടണം : **വയോധികന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ കണ്ടെത്തി. അലവിൽ ആറാം കോട്ടം നരിക്കുണ്ട് വയൽ സ്വദേശി പങ്കൻ ഹൗസിൽ ശേഖരന്റെ മൃതദേഹമാണ് ഒറ്റത്തെ മുത്തപ്പൻ കാവ് ക്ഷേത്ര മഹേശ്വരം കുളത്തിൽ കാണപ്പെട്ടത്.

ഇന്ന് രാവിലെ 6.30 മണിയോടെയാണ് പട്രോളിംഗ് നടത്തുകയായിരു പോലീസ് സംഘം കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സരോജിനി. മക്കൾ: സജീവൻ, അജിത, സജിത, സനില. മരുമക്കൾ : ഷീബ, അജയൻ, ദാസൻ, പരേതനായ ബാബു. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136415/the-body-of-the-old-man-was-found-in-the-temple-pond)