---
title: "മഹ്ളറതുൽ ബദരിയ ആത്മീയ മജ്‌ലിസും പഴശ്ശി ഉസ്താദ് അനുസ്മരണവും നടത്തി"
english_title: "mahlarathul badriyya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136326/mahlarathul-badriyya"
published_at: "2023-08-04T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc787478f67_news-card.jpg"
keywords: []
---

# മഹ്ളറതുൽ ബദരിയ ആത്മീയ മജ്‌ലിസും പഴശ്ശി ഉസ്താദ് അനുസ്മരണവും നടത്തി

> **Lead Summary:** **മയ്യിൽ : **പാവന്നൂർ വാദീ ഇഹ്സാനിൽ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മഹ്ളറതുൽ ബദരിയ്യ ആത്മീയ മജ്ലിസും അബ്ദുല്ലത്തീഫ് സഅദി പഴശ്ശി ഉസ്താദിന്റെ അനുസ്മരണവും നടത്തി. സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വളരെ നേരത്തെ വിടപറഞ്ഞുപോയ ബഹു പഴശ്ശി ഉസ്താദിനെ ഹംസ സഖാഫി അനുസ്മരിക്കുകയും പാരത്രിക ഗുണത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ സഈദ് സഖാഫി അൽ ഹികമി ആത്മീയപ്രഭാഷണം നടത്തുകയും അബ്ദുൽ മജീദ് സഖാഫി പാവന്നൂർ, ഓർഗനൈസർ അൻവർ പാപ്പിനിശ്ശേരി എന്നിവർ ആശംസ അർപിക്കുകയും ചെയ്തു. പ്രസിഡണ്ട് ഉമർ ഹാജി അധ്യക്ഷത വഹിച്ചു. ബഹു ചിത്താരി ഉസ്താദിന്റെ ആണ്ടും ബുർദ മജ്‌ലിസും സെപ്തംബർ 7 ന് നടത്താൻ തീരുമാനിച്ചു.

## Article Content

**മയ്യിൽ : **പാവന്നൂർ വാദീ ഇഹ്സാനിൽ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മഹ്ളറതുൽ ബദരിയ്യ ആത്മീയ മജ്ലിസും അബ്ദുല്ലത്തീഫ് സഅദി പഴശ്ശി ഉസ്താദിന്റെ അനുസ്മരണവും നടത്തി. സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വളരെ നേരത്തെ വിടപറഞ്ഞുപോയ ബഹു പഴശ്ശി ഉസ്താദിനെ ഹംസ സഖാഫി അനുസ്മരിക്കുകയും പാരത്രിക ഗുണത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ സഈദ് സഖാഫി അൽ ഹികമി ആത്മീയപ്രഭാഷണം നടത്തുകയും അബ്ദുൽ മജീദ് സഖാഫി പാവന്നൂർ, ഓർഗനൈസർ അൻവർ പാപ്പിനിശ്ശേരി എന്നിവർ ആശംസ അർപിക്കുകയും ചെയ്തു. പ്രസിഡണ്ട് ഉമർ ഹാജി അധ്യക്ഷത വഹിച്ചു. ബഹു ചിത്താരി ഉസ്താദിന്റെ ആണ്ടും ബുർദ മജ്‌ലിസും സെപ്തംബർ 7 ന് നടത്താൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136326/mahlarathul-badriyya)