---
title: "കമ്മ്യൂണിസ്റ്റുകാർ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ്, അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്നത്, കീഴടങ്ങില്ലെന്ന് സ്പീക്കർ എ.എന്‍.ഷംസീര്‍"
english_title: "A N Shamseer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136262/a-n-shamseer"
published_at: "2023-08-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbd51150da1_IMG-20230803-WA0272.jpg"
keywords: []
---

# കമ്മ്യൂണിസ്റ്റുകാർ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ്, അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്നത്, കീഴടങ്ങില്ലെന്ന് സ്പീക്കർ എ.എന്‍.ഷംസീര്‍

> **Lead Summary:** **തളിപ്പറമ്പ്: **എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും സത്യം പറയും, കീഴടങ്ങില്ലെന്ന് സ്പീക്കർ എ.എന്‍.ഷംസീര്‍. കമ്മ്യൂണിസ്റ്റുകാർ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ്.

## Article Content

**തളിപ്പറമ്പ്: **എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും സത്യം പറയും, കീഴടങ്ങില്ലെന്ന് സ്പീക്കർ എ.എന്‍.ഷംസീര്‍. കമ്മ്യൂണിസ്റ്റുകാർ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ്.

വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്നും അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കടമ്പേരിയില്‍ പറഞ്ഞു.

പി.വി.കെ.കടമ്പേരിയുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ നാട്ടില്‍ നാട്ടില്‍ വെറുപ്പിന്റെ വിത്തുവിതക്കാനാണ് പലരും ശ്രമിക്കുന്നത്.

ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാന്‍ ഇന്ന് പ്രസക്തമായിട്ടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136262/a-n-shamseer)