---
title: "തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയുടെ രാമായണ മനന സത്രം ആഗസ്ത് 6 ന്"
english_title: "thrichambaram temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136251/thrichambaram-temple"
published_at: "2023-08-03T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbc8ba3eaf7_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയുടെ രാമായണ മനന സത്രം ആഗസ്ത് 6 ന്

> **Lead Summary:** തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മനന സത്രം ആഗസ്ത് 6 ഞായറാഴ്ച രാവിലെ 9.30 മുതല്‍ തൃച്ചംബരം തുളസി ഹാളില്‍ നടക്കും.

## Article Content

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മനന സത്രം ആഗസ്ത് 6 ഞായറാഴ്ച രാവിലെ 9.30 മുതല്‍ തൃച്ചംബരം തുളസി ഹാളില്‍ നടക്കും.

പ്രഭാഷണം, രാമായണ പാരായണ മത്സരം, രാമായണ പ്രശ്‌നോത്തരി മത്സരം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും. മടമ്പം പി.കെ.എം.കോളേജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.മായ.ജെ.പിള്ള ഉദ്ഘാടനം ചെയ്യും. സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ അധ്യക്ഷത വഹിക്കും.

അഡ്വ.എം.വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 11.30 മുതല്‍ 1 മണി വരെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കുമായി രാമായണ പാരായണമല്‍സരം നടക്കും. ഉച്ചക്ക് 1 മുതല്‍ 2 വരെ അന്നദാനം. 2 മുതല്‍ 4 വരെ രാമായണ പ്രശ്‌നോത്തരി മല്‍സരം(5-ാം ക്ലാസ് മുതല്‍ 7 വരെയുള്ള യു.പി.വിഭാഗം കുട്ടികള്‍ക്ക്. 8-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പൊതുവിഭാഗം. വി.പി.അരുണ്‍ മാസ്റ്റര്‍ നേതൃത്വം നല്‍കും. വി.പി.ചന്ദ്രപ്രകാശ് സ്വാഗതം പറയും വൈകുന്നേരം 4 മുതല്‍ സമാപനസഭയില്‍ ഡോ.പുനലൂര്‍ പ്രഭാകരന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സേവാസമിതി വൈസ് പ്രസിഡന്റ് സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും.

പി.ടി.അച്യുതവാര്യര്‍ ആദരിക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കും. അഡ്വ.വി.വി.ശിവപ്രകാശ് സ്വാഗതവും രാജേഷ് പുത്തലത്ത് നന്ദിയും പറയും.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തൃച്ചംബരം മുളങ്ങേശ്വരം ക്ഷേത്ര കൗണ്ടറിലോ 6238074744, 9847270113, 6282227308, 9495295909 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136251/thrichambaram-temple)