---
title: "പരിയാരത്ത് വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതായി പരാതി"
english_title: " Car theft parked in workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13625/car-theft-parked-in-workshop"
published_at: "2021-11-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5eee2bb2d7_car.jpg"
keywords: []
---

# പരിയാരത്ത് വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതായി പരാതി

> **Lead Summary:** പരിയാരം. പരിയാരത്ത് വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതായി പരാതി.

## Article Content

പരിയാരം. പരിയാരത്ത് വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതായി പരാതി.

പരിയാരം ആയൂര്‍വേദ കോളേജ് ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന അറബ് മോട്ടോര്‍സ് എന്ന കാര്‍വര്‍ക്ക് ഷോപ്പ് സ്ഥാപനത്തില്‍ നിര്‍ത്തിയിട്ട കാറാണ് ഇന്ന് പുലര്‍ച്ചെ 4 മണി ഓടെ മോഷണം പോയത്.

പരിയാരം അമ്മാനപ്പാറ സ്വദേശി റാഫിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍.59. പി. 983 2 നമ്പര്‍സ്വിഫ്റ്റ് കാറാണ് മോഷണം പോയത്.പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13625/car-theft-parked-in-workshop)