---
title: "#tobaccoproducts 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Youth #arrested with 700 packets of #prohibited #tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136218/youth-arrested-with-700-packets-of-prohibited-tobacco-products"
published_at: "2023-08-03T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cba749b14c6_news-card.jpg"
keywords: []
---

# #tobaccoproducts 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **700 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിൽ കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.മുനീറിനെയാണ് പോലീസ് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **700 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിൽ കുറുമാത്തൂര്‍ പൊക്കുണ്ടിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.മുനീറിനെയാണ് പോലീസ് പിടികൂടിയത്.

അതിരിയാട് അഷറഫ് ക്വാര്‍ട്ടേഴ്‌സിലെ മുനീറിന്റെ റൂമില്‍ നിന്നാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങല്‍ ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

എസ്.ഐ.എം.രഘുനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്ന കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് മുനീറെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136218/youth-arrested-with-700-packets-of-prohibited-tobacco-products)