---
title: "#kuttyeryvillageoffice കുറ്റ്യേരി വില്ലേജ് ഓഫീസും സ്മാർട്ട്‌ ആകുന്നു"
english_title: "kuttyeri village office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136200/kuttyeri-village-office"
published_at: "2023-08-03T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb911356caf_Untitled-2-web.jpg"
keywords: []
---

# #kuttyeryvillageoffice കുറ്റ്യേരി വില്ലേജ് ഓഫീസും സ്മാർട്ട്‌ ആകുന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ കുറ്റ്യേരി വില്ലേജ് ഓഫീസ് സ്മാർട്ട്‌ ആകുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്മാർട്ട്‌ വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായാണ് കുറ്റ്യേരി വില്ലേജ് ഓഫീസ് സ്മാർട്ട്‌ ആക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചത്. ഏറ്റവും സാധാരക്കാരായ ആളുകൾ കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതിന് ആശ്രയിക്കുന്ന കേന്ദ്രം എന്ന നിലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ വില്ലേജ് ഓഫീസുകളിൽ ഒരുക്കുക എന്ന സർക്കാർ തീരുമാനത്തിന്റ ഭാഗമായാണ് സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും മികച്ച രീതിയിൽ സേവനങ്ങൾ സമയബന്ധിതമായി ലഭ്യക്കാൻ ഇത്തരം പദ്ധതിയിലൂടെ സാധിക്കുമെന്നും തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ കുറ്റ്യേരി വില്ലേജ് ഓഫീസ് സ്മാർട്ട്‌ ആകുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്മാർട്ട്‌ വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായാണ് കുറ്റ്യേരി വില്ലേജ് ഓഫീസ് സ്മാർട്ട്‌ ആക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചത്. ഏറ്റവും സാധാരക്കാരായ ആളുകൾ കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതിന് ആശ്രയിക്കുന്ന കേന്ദ്രം എന്ന നിലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ വില്ലേജ് ഓഫീസുകളിൽ ഒരുക്കുക എന്ന സർക്കാർ തീരുമാനത്തിന്റ ഭാഗമായാണ് സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും മികച്ച രീതിയിൽ സേവനങ്ങൾ സമയബന്ധിതമായി ലഭ്യക്കാൻ ഇത്തരം പദ്ധതിയിലൂടെ സാധിക്കുമെന്നും തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മണ്ഡലത്തിൽ മലപ്പട്ടം, മോറാഴ വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മാർട്ട്‌ വില്ലേജ് ഓഫീസ് ആയി മാറിയിട്ടുണ്ടെന്നും ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട്‌ ആക്കുമെന്നും ഇതോടുകൂടി ജനസൗഹൃദ കേന്ദ്രങ്ങളായി ഓഫീസുകൾ മാറുമെന്നും എം എൽ എ കൂട്ടി ചേർത്തു.

പേപ്പർ സംവിധാനത്തിൽ നിന്നും എല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയാൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും ഇതിന്റെ ഭാഗമായി കുറ്റ്യേരി വില്ലേജ് ഓഫീസിൽ കമ്പ്യൂട്ടർ വൽക്കരണം നടത്തുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും തളിപ്പറമ്പ് മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഉൾപ്പെടെ സഹായങ്ങൾ ശ്ലാഘനീയമാണെന്നും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136200/kuttyeri-village-office)