---
title: "മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു"
english_title: "An eight-month-old baby died of shock"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136152/an-eight-month-old-baby-died-of-shock"
published_at: "2023-08-03T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb6bc6b2e8d_baby.jfif"
keywords: []
---

# മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

> **Lead Summary:** **ബെംഗളൂരു:** ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച് ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുത ആഘാതമേറ്റ് മരിച്ചു.

## Article Content

**ബെംഗളൂരു:** ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച് ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുത ആഘാതമേറ്റ് മരിച്ചു.

സിദ്ധരദ ഗ്രാമത്തിലെ സന്തോഷ് - സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന് പോയതാണെന്ന് പോലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിന് അടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ അറ്റം വായിലിട്ട് ചവച്ചപ്പോള്‍ വൈദ്യുത ആഘാതം ഏല്‍ക്കുക ആയിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാനിധ്യ. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിന ആഘോഷത്തിന്റെ തിരക്കിൽ ആയിരുന്നപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. കാര്‍വാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136152/an-eight-month-old-baby-died-of-shock)