---
title: "#arrest ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്ന് കടന്നു കളഞ്ഞ വീട്ടുജോലിക്കാരി പിടിയിൽ"
english_title: "The #housemaid who stole lakhs of jewelery was #arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/136121/the-housemaid-who-stole-lakhs-of-jewelery-was-arrested"
published_at: "2023-08-03T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb50729437b_news-card.jpg"
keywords: []
---

# #arrest ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്ന് കടന്നു കളഞ്ഞ വീട്ടുജോലിക്കാരി പിടിയിൽ

> **Lead Summary:** **തലശ്ശേരി: **വീട്ട് ജോലിക്കിടെ ഡയമണ്ടും സ്വർണ്ണാഭരണങ്ങളും ഉൾപ്പടെ അടിച്ച് മാറ്റി മുങ്ങിയ യുവതി പിടിയിൽ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മി യാണ് പിടിയിലായത്.

## Article Content

**തലശ്ശേരി: **വീട്ട് ജോലിക്കിടെ ഡയമണ്ടും സ്വർണ്ണാഭരണങ്ങളും ഉൾപ്പടെ അടിച്ച് മാറ്റി മുങ്ങിയ യുവതി പിടിയിൽ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മി യാണ് പിടിയിലായത്.

തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടിൽ ക്ലീനിങ്ങിനെത്തിയതായിരുന്ന ഇവർ ക്ലീനിങ്ങിനിടെ അലമാരയിൽ സൂക്ഷിച്ച ഡയമണ്ട് ഉൾപ്പടെയുള്ള അഞ്ച് ലക്ഷം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

ആഭരണങ്ങൾ നഷ്ട്ടപ്പെട്ടത് മനസിലാക്കിയ ആരിഫ വിജയലക്ഷ്മിയെ വീട്ടിലെക്ക് വിളിച്ചെങ്കിലും വന്നില്ല. പിന്നീട് തന്ത്രപൂർവം വീട്ടിലെത്തിക്കുകയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. മോഷ്ടിച്ച സാധനങ്ങൾ എരഞ്ഞോളിയിലെ കടക്ക് സമീപത്ത് നിന്നും കണ്ടെത്തി. തലശ്ശേരി സി.ഐ എം. അനിൽ എസ്.ഐ. സജേഷ് സി.ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/136121/the-housemaid-who-stole-lakhs-of-jewelery-was-arrested)