---
title: "#theft വീട്ടുകാർ ഉറങ്ങിക്കിടക്കവേ ജനൽ കമ്പികൾ ഒടിച്ച് വീട്ടിനകത്ത് കയറി മോഷണ ശ്രമം"
english_title: "An #attempted #theft broke the #window bars"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135920/an-attempted-theft-broke-the-window-bars"
published_at: "2023-08-02T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3f28b0835_download_(1).jfif"
keywords: []
---

# #theft വീട്ടുകാർ ഉറങ്ങിക്കിടക്കവേ ജനൽ കമ്പികൾ ഒടിച്ച് വീട്ടിനകത്ത് കയറി മോഷണ ശ്രമം

> **Lead Summary:** **വളപട്ടണം: **വീട്ടുകാർ ഉറങ്ങി കിടക്കവെ മോഷണശ്രമം.ചിറക്കൽ ചിറ -പട്ടുവത്തെരു റോഡിൽ താമസിക്കുന്ന സജീവിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. വീടിൻ്റെ പൂജാമുറിയുടെ ജനലിൻ്റെ രണ്ട് കമ്പികൾ വളച്ചൊടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

## Article Content

**വളപട്ടണം: **വീട്ടുകാർ ഉറങ്ങി കിടക്കവെ മോഷണശ്രമം.ചിറക്കൽ ചിറ -പട്ടുവത്തെരു റോഡിൽ താമസിക്കുന്ന സജീവിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. വീടിൻ്റെ പൂജാമുറിയുടെ ജനലിൻ്റെ രണ്ട് കമ്പികൾ വളച്ചൊടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

ഉറക്കത്തിൽആൾ പെരുമാറ്റം കേട്ട് ഞെട്ടി വീട്ടുകാർ ഉണർന്നപ്പോഴെക്കും മോഷ്ടാവ് ഇരുളിൽരക്ഷപ്പെട്ടു നേരം പുലർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് വീടിനകത്ത് കടന്ന പൂജാമുറിയുടെ വളച്ചൊടിച്ച ജനൽ കമ്പി ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിച്ചു. വീട്ടിൽ നിന്നും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നാണറിയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135920/an-attempted-theft-broke-the-window-bars)