---
title: "സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരവും മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും കരസ്ഥമാക്കിയ കെ.വി. മെസ്‌നയെ അനുമോദിച്ചു."
english_title: "kv_mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13581/kv_mesna"
published_at: "2021-11-30T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5c0dae798a_WhatsApp Image 2021-11-30 at 9.07.45 AM.jpeg"
keywords: []
---

# സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരവും മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും കരസ്ഥമാക്കിയ കെ.വി. മെസ്‌നയെ അനുമോദിച്ചു.

> **Lead Summary:** തളിപ്പറമ്പ : സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരവും മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും കരസ്ഥമാക്കിയ തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതന്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കെ.വി. മെസ്‌നയെ സ്‌കൂളില്‍ വെച്ച് അനുമോദിച്ചു.

## Article Content

തളിപ്പറമ്പ : സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരവും മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്‌കാരവും കരസ്ഥമാക്കിയ തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതന്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കെ.വി. മെസ്‌നയെ സ്‌കൂളില്‍ വെച്ച് അനുമോദിച്ചു.

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല ഓഫീസര്‍ കെ.ജയപ്രകാശ് മൊമെന്റോ നല്‍കി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.എന്‍. വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇന്ദുമതി. പി. ഒ, ഉമ്മര്‍ ഫാറൂക്ക്. കെ , ലത. എം.പി. സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ തോമസ് ഐസക് സ്വാഗതവും സി.പി. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13581/kv_mesna)