---
title: "#sexuaalassault ട്രെയിനിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: കുവേരി സ്വദേശി പിടിയിൽ"
english_title: "#Sexual #assault on student in train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135801/sexual-assault-on-student-in-train"
published_at: "2023-08-02T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9ee4a79932_news-card.jpg"
keywords: []
---

# #sexuaalassault ട്രെയിനിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: കുവേരി സ്വദേശി പിടിയിൽ

> **Lead Summary:** **കാസര്‍കോട് : **ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

## Article Content

**കാസര്‍കോട് : **ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസ് എടുത്തിരുന്നു. വിദ്യാർത്ഥിനി പകർത്തിയ ലൈംഗിക അതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ ആണ് വിദ്യാർത്ഥിനി പങ്കുവച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135801/sexual-assault-on-student-in-train)