---
title: "ഖാഇദേ മില്ലത്ത് സെന്റർ നിർമ്മാണം: ജില്ലയിൽ നിന്നും പിരിച്ചത് 2.16 കോടി രൂപ"
english_title: "Khaide millath fund "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135699/khaide-millath-fund"
published_at: "2023-08-01T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9336c010f8_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# ഖാഇദേ മില്ലത്ത് സെന്റർ നിർമ്മാണം: ജില്ലയിൽ നിന്നും പിരിച്ചത് 2.16 കോടി രൂപ

> **Lead Summary:** **കണ്ണൂർ: **ഖാഇദേ മില്ലത്ത്സെൻററിനായി കണ്ണൂർ ജില്ലയിൽ നടത്തിയ ഫണ്ട് സമാഹരണ ക്യാമ്പയിൻ അത്യുജ്ജ്വല വിജയമാക്കി മാറ്റിയ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം ,പഞ്ചായത്ത്, മേഖലാ ,മുൻസിപ്പൽ , ശാഖ ഭാരവാഹികൾക്കും ജില്ലാഭാരവാഹികളടക്കമുള്ള നേതാക്കൾക്കും കൈ മെയ് മറന്ന് ഇതിനായി രംഗത്തിറങ്ങിയ ജില്ലയിലെ ആയിരക്കണക്കിന്പ്രവർത്തകന്മാർക്കും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി . സഹദുള്ളയും നന്ദി അറിയിച്ചു.

## Article Content

**കണ്ണൂർ: **ഖാഇദേ മില്ലത്ത്സെൻററിനായി കണ്ണൂർ ജില്ലയിൽ നടത്തിയ ഫണ്ട് സമാഹരണ ക്യാമ്പയിൻ അത്യുജ്ജ്വല വിജയമാക്കി മാറ്റിയ ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം ,പഞ്ചായത്ത്, മേഖലാ ,മുൻസിപ്പൽ , ശാഖ ഭാരവാഹികൾക്കും ജില്ലാഭാരവാഹികളടക്കമുള്ള നേതാക്കൾക്കും കൈ മെയ് മറന്ന് ഇതിനായി രംഗത്തിറങ്ങിയ ജില്ലയിലെ ആയിരക്കണക്കിന്പ്രവർത്തകന്മാർക്കും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി . സഹദുള്ളയും നന്ദി അറിയിച്ചു.

ആസ്ഥാന മന്ദിരത്തിനായി ജില്ലയിൽ നിന്നും 2.16,45,600 രൂപയാണ് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പിരിച്ചെടുക്കേണ്ടത്. എന്നാൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി 3 കോടി എന്ന ലക്ഷ്യവുമായാണ് മുന്നോട്ടുപോയത്. എന്നാൽ ജൂലൈ 31ന് അർദ്ധരാത്രി ഫണ്ട് ശേഖരണം അവസാനിക്കുന്ന അവസരത്തിൽ

3,97, 22,101 രൂപയാണ് ജില്ലയിൽ നിന്നും പ്രവർത്തകന്മാർ ശേഖരിച്ചത്. ക്വാട്ടയുടെ 184 ശതമാനമാണ് ഇത്.ഭൂരിപക്ഷം ശാഖകളും അനുവദിച്ച ക്വാട്ട പൂർത്തിയാക്കിയ ശേഷവും ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു പലയിടത്തും സൗഹൃദപരമായ മത്സരം തന്നെയായിരുന്നു നടന്നത്. ക്യാമ്പയിൻ അവസാന ഘട്ടത്തിലെത്തിയപ്പോൾ ഓരോ മിനിറ്റിലും തുക കയറി കൊണ്ടേയിരുന്നു .

ഓരോ ശാഖയിലെയും പ്രവർത്തകരുടെ ആവേശോജ്ജ്വലമായ പ്രവർത്തനങ്ങൾ കൊണ്ടാണ്ലക്ഷ്യത്തിൽനിന്നും കണ്ണൂർ ജില്ലക്ക് വളരെയേറെ മുന്നേറാൻ സാധിച്ചത്. മെമ്പർഷിപ് അടിസ്ഥാനത്തിൽആദ്യമായി ക്വാട്ട പൂർത്തിയാക്കിയ മുൻസിപ്പൽകമ്മിറ്റിയും,മണ്ഡലം കമ്മിറ്റിയും കണ്ണൂർ ജില്ലയിൽ നിന്നായിരുന്നു. ആദ്യമായി ജില്ലാതലത്തിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ക്വാട്ട പൂർത്തിയാക്കിയതും കണ്ണൂർ ജില്ലാ കമ്മിറ്റിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135699/khaide-millath-fund)