---
title: "#heroin വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന രണ്ടുപേർ ഹെറോയിനുമായി പിടിയിൽ"
english_title: "Two #people who supply drugs to students arrested with #heroin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135661/two-people-who-supply-drugs-to-students-arrested-with-heroin"
published_at: "2023-08-01T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c919f5dc7b8_news-card.jpg"
keywords: []
---

# #heroin വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന രണ്ടുപേർ ഹെറോയിനുമായി പിടിയിൽ

> **Lead Summary:** **മാഹി: **ഹെറോയിനുമായി രണ്ടു പേര്‍ മാഹിയില്‍ പോലീസ് പിടിയിലായി. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**മാഹി: **ഹെറോയിനുമായി രണ്ടു പേര്‍ മാഹിയില്‍ പോലീസ് പിടിയിലായി. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം.മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49), തലശ്ശേരി ഒ.വി.റോഡിലെ അര്‍ഷാദ് (34) എന്നിവര്‍ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135661/two-people-who-supply-drugs-to-students-arrested-with-heroin)