---
title: "#excise ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന"
english_title: "#Excise-led #inspection of non-state labor camps in the district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135514/excise-led-inspection-of-non-state-labor-camps-in-the-district"
published_at: "2023-08-01T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a74d56964_news-card.jpg"
keywords: []
---

# #excise ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന

> **Lead Summary:** **കണ്ണൂർ: **എക്‌സൈസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തി. ആലുവയിൽ അഞ്ചുവയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പരിശോധന.

## Article Content

**കണ്ണൂർ: **എക്‌സൈസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തി. ആലുവയിൽ അഞ്ചുവയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പരിശോധന.

ഇന്നലെ രാവിലെ എട്ടുമുതൽ ആരംഭിച്ച പരിശോധന വൈകും വരെ തുടർന്നു. ജില്ലയിലെ 12 എക്‌സൈസ് റേഞ്ച് പരിധിയിൽ എല്ലാ റേഞ്ച് സർക്കിൾ ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ റൂറൽ പൊലീസും പരിശോധനയിൽ പങ്കെടുത്തു. നാട്ടിൽ പോയി തിരിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കേരളത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നുണ്ടെന്ന് എക്‌സെസ് അധികൃതർ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെയും പരിശോധന നടത്തിയിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ, ലോഡ്ജുകൾ, വീടുകൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു.

300 ഗ്രാം കഞ്ചാവ്കഴിഞ്ഞ ദിവസം രാത്രി പഴയങ്ങാടി പൊലീസ് നടത്തിയ പരിശോധനയിൽ പുതിയങ്ങാടി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്ന് 300 ഗ്രാം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

പുതിയങ്ങാടി പുതിയവളപ്പിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദുഷ്ഹാസൻ ബെഹ്റ, സാബ്റ ബെഹ്റ, നിരഞ്ജൻ എന്നിവരിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.പ്രധാനമായും വെസ്റ്റ് ബംഗാൾ, ബീഹാർ, ചത്തീസ് ഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്യാമ്പുകളാണ് എക്‌സൈസ് പരിശോധിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135514/excise-led-inspection-of-non-state-labor-camps-in-the-district)