---
title: "#kilacambus കിലയുടെ അന്താരാഷ്‌ട്ര നേതൃ പഠനകേന്ദ്രം കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക്‌ തളിപ്പറമ്പ്‌ കരിമ്പത്ത്‌ തുടക്കം"
english_title: "The first phase of the construction work of the #International Center for #Leadership Studies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135459/the-first-phase-of-the-construction-work-of-the-international-center-for-leadership-studies"
published_at: "2023-08-01T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c888b1687c1_news-card.jpg"
keywords: []
---

# #kilacambus കിലയുടെ അന്താരാഷ്‌ട്ര നേതൃ പഠനകേന്ദ്രം കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക്‌ തളിപ്പറമ്പ്‌ കരിമ്പത്ത്‌ തുടക്കം

> **Lead Summary:** **തളിപ്പറമ്പ്:** കിലയുടെ അന്താരാഷ്‌ട്ര നേതൃ പഠനകേന്ദ്രം (ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്) കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക്‌ തളിപ്പറമ്പ്‌ കരിമ്പത്ത്‌ തുടക്കം. എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെട്ടിടം പൂർണതോതിൽ സജ്ജമാകുന്നതോടെ കേന്ദ്രം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** കിലയുടെ അന്താരാഷ്‌ട്ര നേതൃ പഠനകേന്ദ്രം (ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്) കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക്‌ തളിപ്പറമ്പ്‌ കരിമ്പത്ത്‌ തുടക്കം. എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെട്ടിടം പൂർണതോതിൽ സജ്ജമാകുന്നതോടെ കേന്ദ്രം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്ഥിരമായി ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനിങ് ആൻഡ് അക്കാദമിക് ബ്ലോക്കാണ്‌ സജ്ജമാവുക. ഒമ്പതുകോടി രൂപയാണ് നിർമാണത്തിന്‌ ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നാംഘട്ടമായി അനുവദിച്ച നാലുകോടിയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്‌. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മൂന്ന് എംഎ കോഴ്സുകളാണ് കേന്ദ്രത്തിലുള്ളത്‌.

ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, നഗരസഭാ ചെയർമാന്മാരായ പി മുകുന്ദൻ, മുർഷിദ കൊങ്ങായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ഷാജിർ, റോബർട്ട് ജോർജ്, പി കെ പ്രമീള, നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം സീന, കെ പി രമണി, സുനിജ ബാലകൃഷ്ണൻ, കെ അജിത, ടി ഷീബ, കെ പി അബ്ദുൾ മജീദ്, പി സുരേന്ദ്രൻ, കെ സി ഹരികൃഷ്ണൻ, പി പി ഷനോജ്, ഡോ. എ അശോകൻ, സി ലക്ഷ്മണൻ, ഒ പി ഇബ്രാഹിം കുട്ടി, ടി എസ് ജയിംസ്, പി വി അനിൽ, കെ സി രാമചന്ദ്രൻ, പി വി മുകുന്ദൻ, ജോജി ആനിതോട്ടത്തിൽ, സക്കരിയ കമ്പിൽ തുടങ്ങിയവർ സംസാരിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ സ്വാഗതവും അഡ്വ. എ പി ഹംസക്കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135459/the-first-phase-of-the-construction-work-of-the-international-center-for-leadership-studies)