---
title: "കുറ്റ്യേരി സ്വദേശി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു"
english_title: "A native of Kutieri fell from the building and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135457/a-native-of-kutieri-fell-from-the-building-and-died"
published_at: "2023-08-01T09:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c886a028b5b_Untitled-2-web.jpg"
keywords: []
---

# കുറ്റ്യേരി സ്വദേശി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

> **Lead Summary:** **പരിയാരം:** നിര്‍മ്മാണതൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കുറ്റ്യേരി വായിക്കീല്‍ വീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് മുയ്യം വരഡൂലില്‍ ഗംഗാധരന്‍ എന്നയാളുടെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാംനിലയില്‍ തേപ്പുപണി നടക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. 

## Article Content

**പരിയാരം:** നിര്‍മ്മാണതൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കുറ്റ്യേരി വായിക്കീല്‍ വീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് മുയ്യം വരഡൂലില്‍ ഗംഗാധരന്‍ എന്നയാളുടെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ രണ്ടാംനിലയില്‍ തേപ്പുപണി നടക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പിതാവ് കെ.ഗോവിന്ദൻ അമ്മ പരേതയായ വായക്കീൽ തങ്കമണി.

ഭാര്യ: പ്രീയ (കൂനം) മക്കൾ : അഷിത പ്ലസ് ടു വിദ്യാർത്ഥിനി ( ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ്), അഷ്മിക (രണ്ടാം തരം വിദ്യാർത്ഥിനി കുറ്റ്യേരി ഹൈസ്കൂൾ ) സഹോദരങ്ങൾ: രാജീവൻ ,രാജേഷ്, പരേതനായ രാജൻ .

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് കുറ്റ്യേരി പൊതു ശ്മശാനത്തിൽ. 12മണി മുതൽ 1 മണി വരെ കുറ്റ്യേരി ഗ്രാമീണ വായനശാലയിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135457/a-native-of-kutieri-fell-from-the-building-and-died)